ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇ.ഡി. സംഘം പരിശോധന നടത്തുന്നു

ബം​ഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ  ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ്‌ നടത്താന്‍ ഇഡി സംഘം എത്തി. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. 

ബിനീഷ് അറസ്റ്റിലാവുന്നതിന് തൊട്ട് മുമ്പ് വരെ മരുതുംകുഴിയിലുള്ള കോടിയേരി എന്ന ഈ വീട്ടിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും ഭാര്യയും താമസിച്ചിരുന്നത്. അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് കോടിയേരി എകെജി സെന്‍ററിന് മുന്നിലുള്ള പാര്‍ട്ടി അനുവദിച്ച ഫ്ലാറ്റിലേക്ക് താമസം മാറിയത്.

കഴിഞ്ഞ ദിവസം ബിനീഷിന്റെ കോടതി ജമ്യാപേക്ഷ തള്ളിയിരുന്നു ബിനീഷിന്റ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്ന ആവശ്യം ബം​ഗളൂരു സെഷൻസ് കോടതി അം​ഗീകരിച്ചു. ബിനീഷിന്റെ കസ്റ്റഡി 5 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ബിനീഷിന് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ ഡി അറിയിച്ചു. ഈ മാസം 7 വരെയാണ് കസ്റ്റഡി നീട്ടിയത്.

Contact the author

News Desk

Recent Posts

Web Desk 23 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More