കസ്റ്റംസ് കേസിലെ രഹസ്യമൊഴി വേണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി

തിരുവനന്തപുരം സ്വർണകടത്ത് കേസിൽ കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി സ്വപ്ന സുരേഷിന്റെ ഹർജി ഹൈക്കോടതി തള്ളി. മൊഴിക്ക് രഹസ്യ സ്വഭാവമുള്ളതിനാൽ ഈ ഘട്ടത്തിൽ നൽകാനാവില്ലെന്ന് കോടതി അറിയിച്ചു. മൊഴി പുറത്താകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. പ്രോസിക്യൂഷൻ ആവശ്യം പരി​ഗണിച്ചാണ് ഹർജി ഹൈക്കോടതി തള്ളിയത്. കേസിൽ സ്വപ്ന 35 ഓളം പേജുള്ള രഹസ്യമൊഴിയാണ് നൽകിയത്. ഇതേ ആവശ്യവുമായി ഉന്നയിച്ചുള്ള സ്വപ്നയുടെ ഹർജി കീഴ്ക്കോടതിയും തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച ശേഷം മൊഴിപ്പകർപ്പ് നൽകാമെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. 

നിയമപരമായ ആവശ്യങ്ങൾക്ക് മൊഴിപ്പകർപ്പ് വേണമെന്നായിരുന്നു സ്വപ്നയുടെ ഹർജി. കഴിഞ്ഞ 30 ന് ഹർജി പരി​ഗണിച്ച കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സ്വർണക്കടത്തിൽ കസ്റ്റംസ് കേസിൽ സ്വപ്നക്ക് നേരത്തെ ജാമ്യം കിട്ടിയിരുന്നു.  കേസിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തില് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.  സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 14 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More