പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ 60-ഓളം വിദ്യാര്‍ത്ഥികള്‍ കരുതല്‍ തടങ്കലില്‍.  ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്‌ത വിദ്യാര്‍ത്ഥികളെയാണ് പോലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് ഒരു കെട്ടിടത്തില്‍ പൂട്ടിയിട്ടിരിക്കുന്നത്. പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ വാര്‍ഷിക ബിരുദദാന ചടങ്ങിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സര്‍വ്വകലാശാലയില്‍ എത്തി. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയേക്കാമെന്ന സൂചനയെ തുടര്‍ന്നാണ്‌ നടപടി.

ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക, ബസ് ഫീസ് പിന്‍വലിക്കുക, പുതുച്ചേരി വിദ്യാര്‍ത്ഥികള്‍ക്ക് റിസര്‍വേഷന്‍ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. സാധാരണ കുടുംബങ്ങളില്‍ നിന്നുമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഫീസ് വര്‍ധന ഏറെ ബാധിക്കുന്നത്. വര്‍ദ്ധനവ് പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പരിചയ് യാദവ് പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 13 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More