സംസ്ഥാനത്ത് ഇന്ന് 8511പേര്‍ക്ക് കൊവിഡ്‌ മുക്തി; 7025 പേര്‍ക്ക് രോഗബാധ

തിരുവനന്തപരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ മുക്തി പ്രാപിച്ചവരുടെ എണ്ണം രോഗ ബാധിതരുടെ സംഖ്യയെ മറികടന്നു. ഇന്ന് 7025 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 8511പേര്‍ കൊവിഡ്‌ മുക്തരായി. ഇതോടെ ഇതുവരെരോഗമുക്തി നേടിയവരുടെ എണ്ണം മൂന്നര ലക്ഷമായി. സംസ്ഥാനത്ത് നിലവില്‍ 89,675 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ച 28 മരങ്ങളാണ് സ്ഥിരീകരിച്ചത്എന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ അറിയിച്ചു.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ്‌ ബാധിച്ചത്. ഇതില്‍ 702 പേരുടെ ഉറവിടം വ്യക്തമല്ല. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണം

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന്‍ (74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന്‍ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂര്‍ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി ഗോപിനാഥന്‍ (74), എടക്കാട് സ്വദേശി രവീന്ദ്രന്‍ (67), എ.എന്‍. പുരം സ്വദേശി നാരായണ പൈ (88), എറണാകുളം കൊണ്ടനാട് സ്വദേശി ആന്റണി (75), തൃശൂര്‍ ചേര്‍പ്പ് സ്വദേശി ശങ്കരന്‍ (73), വലപാട് സ്വദേശി ഷാനവാസ് (27), പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ഗോവിന്ദന്‍ (76), മാളിക പറമ്പ് സ്വദേശി അബ്ദുള്‍ സമദ് (37), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വളയം സ്വദേശി മൊയ്ദു ഹാജി (71), വടകര സ്വദേശി കാര്‍ത്ത്യായനി (74), നല്ലളം സ്വദേശി രസക് (62), കണ്ണൂര്‍ പുന്നാട് സ്വദേശിനി പ്രേമലത (72), കണ്ണൂര്‍ സ്വദേശി അബൂബക്കര്‍ (56), പാപ്പിനിശേരി സ്വദേശിനി വനജ (55), കാര്യാട് സ്വദേശിനി മാതു (75), ചൊവ്വ സ്വദേശിനി കദീജ (71) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1512 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More