മയക്കു മരുന്നു കേസ്: നാല് മലയാള സിനിമാ താരങ്ങളെ ചോദ്യം ചെയ്തുവെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു മയക്കു മരുന്ന് കേസില്‍ മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം. ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. നാല് സിനിമാ താരങ്ങളെ എന്‍.സി.ബി ചോദ്യം ചെയ്തുവെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആരെയെല്ലാമാണ് ചോദ്യം ചെയ്തതെന്ന് വ്യക്തമല്ല. നേരത്തെ, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു.

2015-ല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലും സംവിധായികയും അടക്കം നാലുപേര്‍ കൊച്ചിയില്‍നിന്ന് അറസ്റ്റിലായതോടെയാണ് മലയാള സിനിമയിലെ ലഹരിമരുന്ന് ഉപയോഗം മറനീക്കി പുറത്തുവരുന്നത്. കൊച്ചിയിലെ ചില ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് സിനിമാ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പരിശോധന. എന്നാല്‍, സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കാര്യമായൊന്നും കണ്ടെത്താനായില്ല.

സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ പഴയകേസ് വീണ്ടും തലപൊക്കുമെന്നാണ് സൂചന. 2015-ല്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എന്‍.സി.ബി പരിശോധിക്കും. സിനിമാ മേഖലയില്‍ നിന്നുള്ള മറ്റു ചിലര്‍ക്കുകൂടെ മയക്കു മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ബാംഗ്ലൂരിലെ അന്വേഷണം കേരളത്തിലേക്കും നീണ്ടേക്കും. ബിനീഷ് കോടിയേരി പങ്കെടുത്ത കുമരകത്തെ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും. മലയാള സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നത് അനൂപ്‌ മുഹമ്മദ്‌ ആണോ എന്നും പരിശോധിക്കുന്നുണ്ട്.

Contact the author

News Desk

Recent Posts

National Desk 11 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 18 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More