കനത്ത മഴ : ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി

ചെന്നൈ : ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല താഴ്ന്ന പ്രദേശങ്ങളിലും വെളളം കയറി. ഇന്നലെ രാത്രി ആരംഭിച്ച മഴയിലാണ് വെളളപ്പൊക്കം രൂപപ്പെട്ടത്. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറയിച്ചു.

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെയാണ് ചെന്നൈയില്‍ മഴ കനത്തത്. നുങ്കംപാക്കം, മീനമ്പക്കം മേഖലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. മൈലാപ്പൂര്‍, എഗ്മൂര്‍, തിരുവാന്‍മിയൂര്‍ എന്നീ സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ വീടുകളില്‍ വെളളം കയറിയുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. മറ്റു നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെങ്കല്‍പേട്ട്, തിരുവളളൂര്‍, കാഞ്ചീപുരം തുടങ്ങിയ സ്ഥലങ്ങളില്‍ മഴ തുടരുകയാണ്.റെഡ് ഹില്‍സ്, തിരുവല്ലൂര്‍, തിരുട്ടാനി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാനസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Contact the author

News Desk

Recent Posts

National Desk 14 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 19 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More