വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം എന്തിന് ?- മന്ത്രി ബാലന്‍

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇപ്പോള്‍ സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് സംസ്ഥാന പട്ടിക ജാതി - പട്ടിവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി ഏ കെ ബാലന്‍ പറഞ്ഞു. കേസിപ്പോള്‍ കോടതിയിലാണ്. ഈ ഘട്ടത്തില്‍ അവര്‍ സമരം ചെയ്യുന്നത് എന്തിന് വേണ്ടിയാണ് എന്ന് സര്‍ക്കാരിന് മനസ്സിലാകുന്നില്ല. വാളയാര്‍ കുട്ടികളുടെ രക്ഷിതാക്കളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചാണ് സമരം ചെയ്യുന്നതെങ്കില്‍ അവര്‍ ഇപ്പോഴെങ്കിലും അതില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി ബാലന്‍ അഭ്യര്‍ഥി ച്ചു.

വാളയാര്‍ കേസ് അന്വേഷിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതിന്മേല്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കേസ് കോടതിയ്ക്ക് മുന്നിലാണ് ഉള്ളത്. കോടതിയുടെ സമക്ഷത്തിലുള്ള ഒരു വിഷയത്തില്‍ എന്തിനാണ് സ മരം ചെയ്യുന്നത് എന്നാണ്  മനസ്സിലാകാത്തത്. യാഥാര്‍ഥ്യം മനസ്സിലാക്കി കുടുംബം സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് അഭിപ്രായം - മന്ത്രി ബാലന്‍ പറഞ്ഞു.

'വിധിദിനം മുതല്‍ ചതിദിനം വരെ' എന്ന പേരില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തന്റെ വീട്ടു മുറ്റത്താണ് സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. മരണപ്പെട്ട തന്റെ മക്കള്‍ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. ലൈഗീക പീഡനത്തിന് നിരന്തരം ഇരകളായ രണ്ടു പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദം ഉയര്‍ന്നതോടെയാണ് വിഷയം സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചത്. കേസ് നടത്തിപ്പില്‍ അധികൃതര്‍ കാണിച്ച ഒത്താശയും വിമര്‍ശിക്കപ്പെത്തിരുന്നു. എന്നാല്‍ കേസിലെ പ്രതികളെ പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു. വിധി വന്ന് ഒരു വര്ഷം തികയുന വേളയിലാണ് ക്ട്ടികളുടെ അമ്മ ഇപ്പൊള്‍ നീതിക്കായുള്ള സമരം ആരംഭിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More