ട്രംപിന് ഒരവസരം കൂടെ നല്‍കണമെന്ന് മൈക്ക് പെന്‍സ്

അമേരിക്കന്‍ പ്രസിടന്റ്റ് ഡോണള്‍ഡ് ട്രംപിന് ഒരവസരം കൂടെ നല്‍കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഭരണത്തിന്റെ ആദ്യ കാലയളവിൽ തന്നെ ട്രംപ് ഭരണകൂടം വാഗ്ധാനങ്ങളെല്ലാം പാലിച്ചുവെന്നും അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്നും മൈക്ക് ആവശ്യപ്പെട്ടു. ട്രംപ്- ബൈഡന്‍ അവസാന പ്രസിഡന്റ് സംവാദത്തിന് ശേഷം പെൻസിൽവെനീയയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കക്ക് ഇനിയും പുരോഗമിക്കാനുണ്ടെന്നും അതിനായി ഇത്തവണയും ട്രംപിനെ തെരഞ്ഞെടുക്കണമെന്നാണ് മൈക്ക് പറഞ്ഞത്. ട്രംപ് ഭരണകൂടത്തിന്റെ നേട്ടങ്ങളും മുൻകാലങ്ങളിലെ ഭരണാധികാരികളുടെ നഷ്ടങ്ങളുമാണ് പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അമേരിക്ക അമേരിക്കയായി തുടരണോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് മൈക്ക് പെൻസിൽവെനിയൻ ജനങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ, ട്രംപ് രാജ്യത്തെ നികുതി കുറയ്ക്കുകയും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് മൈക്ക് വ്യക്തമാക്കി. ജോ ബൈഡൻ-കമല ഹാരിസ് കൂട്ടുകെട്ട് രാജ്യത്തെ തകർക്കുമെന്നും, അമേരിക്കയിൽ കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടുവരാൻ ഇടയാക്കുമെന്നും മൈക്ക് അഭിപ്രായപ്പെട്ടു. ഇത് അമേരിക്കയുടെ നാശമാകുമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

International Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More