സമൂഹമാധ്യമങ്ങളലൂടെയുള്ള അധിക്ഷേപം: നിയമം ശക്തമാക്കും

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്ക് എതിരെ നടപടി ശക്തമാക്കുന്നതിന് നിയമത്തിൽ ഭേദ​ഗതി വരുത്താൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. ഇതിനായി സിആർപിസി യിൽ ഭേദ​ഗതി വരുത്തും. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ നിയമങ്ങൾ ശക്തമല്ലെന്ന ആക്ഷേപത്തെ തുടർന്നാണ്  സർക്കാർ തീരുമാനം. 

സർക്കാർ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസത്തേക്കാണ് പിടിച്ചത് . കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പണം കണ്ടെത്താനുള്ള നടപടികളുടെ ഭാ​ഗമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം സർക്കാർ പിടിച്ചത്. 5  മാസം കൊണ്ട് 30 ദിവസത്തെ ശമ്പളമാണ് സർക്കാർ പിടിച്ചത്. 

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പിടിച്ച സർക്കാർ ജീവനക്കാരുടെ ശമ്പളം അടുത്ത മാസം മുതൽ തിരിച്ചുനൽകാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു. സർക്കാർ ജീവനക്കാരിൽ നിന്നും ശമ്പളം ഇനി പിടിക്കില്ല.  സാലറി ചാലഞ്ച് തുടരേണ്ടെന്നും തീരുമാനിച്ചു. ജിഎസ്ടി കുടിശികയും നഷ്ടപരിഹാരവും കേന്ദ്രസർക്കാർ വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സാലറി ചാലഞ്ച് വേണ്ടെന്ന് വെച്ചത്. ഈ ഇനത്തിൽ 7000 കോടി രൂപ ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More