രാഹുൽ വാ​ഗ്ദാനം പാലിച്ചു; കാവ്യക്കും കാർത്തികക്കും വീടായി

മലപ്പുറം കവളപ്പാറ ദുരന്തത്തിൽ വീടും കുടുംബാ​ഗങ്ങളെയും നഷ്ടപ്പെട്ട കാവ്യക്കും കാർത്തികക്കും വീട് നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനം  രാഹുൽ ​ഗാന്ധി നിറവേറ്റി. എടക്കരയിൽ നടന്ന ചടങ്ങിൽ ഇരുവര്‍ക്കും രാഹുൽ ​ഗാന്ധി വീടിന്റെ താക്കോൽ കൈമാറി. അനിൽകുമാർ എംൽഎ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

 കാവ്യയുടെയും കാർത്തികയുടെയും ദുരിതം കവളപ്പാറ ദുരന്ത സ്ഥലം സന്ദർശിച്ച സമയത്ത് രാഹുൽ ​ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് ഇവർക്ക് വീട് നിർമിച്ച് നൽകുമെന്ന് രാഹുൽ വാ​ഗ്ദാനം ചെയ്തു.  തുടർന്നാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്.

രാഹുൽ ​ഗാന്ധി 3  ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് എത്തിയത്. വയനാട് മ‍ണ്ഡലത്തിലെ ഔദ്യോ​ഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് കേരളത്തിലെത്തിയത്. കരിപ്പൂരിൽ വിമാനം ഇറങ്ങിയ രാഹുലിനെ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് സ്വീകരിച്ചു. രാഹുൽ ​ഗാന്ധിയെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നും മലപ്പുറം കളക്ട്രേറ്റിലെത്തിയ രാഹുൽ കൊവിഡ് പ്രതിരോധ അവലോകന യോ​ഗത്തിൽ സംബന്ധിച്ചു.   എം പി എന്ന നിലയിലുള്ള ഔദ്യോ​ഗിക പരിപാടികളിൽ മാത്രമെ രാഹുൽ പങ്കെടുക്കൂ. എടക്കരയിൽ നിർധനരായ വിദ്യാർത്ഥികൾക്ക് രാഹുൽ മുൻ​കെ എടുത്ത് നിർമിച്ച വീടിന്റെ താക്കോൽ ദാനം കൈമാറും. 

ഉച്ചക്ക് ശേഷം വയനാട്ടിലേക്ക് തിരിക്കും. മഞ്ചേരി അരീക്കോട് താമരശേരി വഴിയാകും വയനാട്ടിലേക്ക് പോവുക. കൽപ്പറ്റ് ​ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന രാഹുൽ ചൊവ്വാഴ്ച കളക്ട്രേറ്റിലെ യോ​ഗത്തിൽ സംബന്ധിക്കും. ഔദ്യോ​ഗിക ഷെഡ്യൂൾ ഇത്രമാത്രമാണ്. അവസാന നിമിഷം ചില മാറ്റങ്ങൾ ഉണ്ടായേക്കാം. 

പാർട്ടി പരിപാടികൾ ഉണ്ടായിരിക്കില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ. ആൾക്കൂട്ടം ഉണ്ടാകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. ഈ വർഷം ജനുവരിയിലാണ് ഇതിന് മുമ്പ് രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More