ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണ ശതാബ്ദിയെ ചൊല്ലി സിപിഎം - സിപിഐ പോര്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെതല്ല താഷ്ക്കന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമാണ് സിപിഎം ആഘോഷിക്കുന്നതെന്ന് സിപിഐ പരിഹസിച്ചു. 1920 ഒക്ടോബർ 17 നാണു താഷ്കെന്റ് നഗരത്തിൽ വെച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്നു സിപിഎം വാദിക്കുമ്പോള്‍ 1925 ഡിസംബര്‍ 26-ല്‍ കാണ്‍പൂരില്‍ വെച്ചാണ് പിറവിയെന്നു സിപിഐയും വാദിക്കുന്നു.
ഈ വാദങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇന്നലെ സിപിഎം ശതാബ്ദി ആഗോഷിച്ചപ്പോള് സിപിഐ സമൂഹ മാധ്യമങ്ങളിലൂടെ എതിര് പ്രചാരണം നടത്തി. ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് 100 വയസ്സെന്നു കാട്ടി സിപിഎം നേതാക്കള്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയിരുന്നു. അപ്പോള്‍ താഷ്ക്കന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമെന്ന പ്രചാരണവുമായി സിപിഐ നേതാക്കളും രംഗത്തെത്തി. രൂപീകരണ വര്‍ഷം 1925 എന്ന് പിളര്‍പ്പിനു മുന്‍പ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചെന്ന രേഖകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സിപിഐ പ്രചാരണം ശക്തമാക്കിയത്.