വിദ്വേഷ പ്രചാരണം നടത്തിയ കങ്കണക്കെതിരെ കേസെടുക്കണമെന്ന് കോടതി

വിദ്വേഷ പ്രചാരണം നടത്തിയെന്ന ആരോപണം നേരിടുന്ന ബോളിവുഡ് നടി കങ്കണ റനൗട്ടിനെതിരെയും സഹോദരി രംഗോളി ചന്ദലിനെതിരേയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മുംബൈ ബാന്ദ്ര കോടതി ഉത്തരവിട്ടു. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം.

മതത്തിന്റെ പേരിൽ പാരീസിൽ ഒരാള്‍ കൊല്ലപ്പെട്ട വാര്‍ത്ത പങ്കുവെച്ചുകൊണ്ട് കങ്കണ കുറിച്ച വാക്കുകള്‍ ഏറെ വിവാദമായിരുന്നു. 'ഹിന്ദുക്കളുടെ ജീവിതം ആര്‍ക്കും ഒരു പ്രശ്നമല്ല. 5-6 ദശലക്ഷം ജൂതന്മാർ വംശഹത്യ ചെയ്യപ്പെട്ടതു സംബന്ധിച്ച് പാശ്ചാത്യര്‍ നിരവധി സിനിമകള്‍ എടുത്തിട്ടുണ്ട്. ഇപ്പോഴത് ആവര്‍ത്തിക്കപ്പെടുന്നില്ല. എന്നാല്‍, നൂറുകണക്കിന് വർഷത്തെ അടിമത്തത്തിലൂടെ എത്ര ഹിന്ദുക്കൾ കൊല്ലപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയുമൊ? രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ജൂതന്മാരെക്കാൾ 100 മടങ്ങ് കൂടുതലാണത്. പക്ഷെ, ഹിന്ദു വംശഹത്യയെക്കുറിച്ചുള്ള സിനിമകളൊന്നും എടുക്കാന്‍ ആളില്ല' എന്നായിരുന്നു കങ്കണയുടെ ഒരു ട്വീറ്റ്.

ഇത്തരത്തില്‍ വര്‍ഗ്ഗീയത പ്രതിഫലിപ്പിക്കുന്ന നിരവധി ട്വീറ്റുകളാണ് കങ്കണ അടുത്തിടെ ചെയ്തു പോരുന്നത്. നേരത്തെ, കർഷക വിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരിൽ നടി കങ്കണ റനൗട്ടിനെതിരെ തുംകുരു ജില്ല പൊലീസ് കേസെടുത്തിരുന്നു. സിഎഎക്കെതിരെ പ്രതിഷേധിക്കുകയും അതിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തവർ തന്നെയാണ് ഇപ്പോൾ കാർഷിക ബില്ലിനെതിരെയും പ്രതിഷേധിക്കുന്നത് എന്നായിരുന്നു അവരുടെ പ്രതികരണം.

Contact the author

News Desk

Recent Posts

National Desk 22 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More