കൊവിഡ് വാക്‌സിൻ ഈ വർഷവസാനത്തോടെ ലഭ്യമായെക്കുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്‌സിൻ ഈ വർഷവസാനത്തോടെ ലഭ്യമായെക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ​ഗബ്രിയേസസ്. സംഘടനയുടെ എക്സിക്യൂട്ടീവ്  ബോർഡ്‌ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിൻ നമുക്ക് അത്യാവശ്യമാണെന്നും ഈ വർഷം അവസാനത്തോടെ വാക്സിൽ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലോകാരോ​ഗ്യ സംഘടന മേധാവി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കോവാക്സ് വാക്സിൻ ഫെസിലിറ്റിയിൽ ഒൻപത് വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി വാക്‌സിനുകൾ ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. വാക്‌സിൻ നിർമാണം പൂർത്തിയാകുമ്പോൾ അത് ലോകമെമ്പാടും എത്തിക്കുന്നതിനായി ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.


ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ, ഓക്സ്ഫഡ് - ആസ്ട്രാസെനക വാക്‌സിൻ, ചൈനയുടെ സിനോഫാം വാക്‌സിൻ, യു.എസ് കമ്പനിയായ ഫൈസറും ജർമൻ ഫാർമസ്യൂട്ടിക്കലായ ബയോൺടെകും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിൻ എന്നിവയുടെ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Contact the author

International Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More