ഐഎംഎക്കെതിരെ മുഖ്യമന്ത്രി

ആരോ​ഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎഎയുടെ വിമർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. പുഴുവരിച്ചെന്ന് പറയുന്നവരുടെ മനസാണ് പുഴുവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറിയ വീഴ്ചയുണ്ടായാൽ പോലും വലിയ തോതിലുള്ള വിമർശനമാണ് ഉണ്ടാകുന്നത്.  ഇത്തരം പ്രസ്താവന നടത്തുന്നവർക്ക് മറ്റെന്തിങ്കിലും  ഉദ്ദേശം ഉണ്ടെങ്കിൽ നേരിട്ട് പറയുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 75 പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ​ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി ആരോ​ഗ്യ വിദ​ഗ്ധരുമായി സർക്കാർ കൂടിയാലോചന നടത്താറുണ്ട്. എന്നാൽ സ്വയം വിദ​ഗ്ധരെന്ന് കരുതുന്നവരെ സർക്കാർ ബന്ധപ്പെടാറില്ല. ഇത്തരം വിദ​ഗ്ധർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

കൊവിഡ് പ്രതിരോധത്തിൽ വീഴചയുണ്ടെങ്കിൽ സർക്കാറിനെ അറിയിക്കുകയാണ് വേണ്ടത്. തെറ്റു കുറ്റങ്ങൾ നികത്താൻ സർക്കാർ നടപടികൾ എടുത്തിട്ടുണ്ട്.  സംസ്ഥാനത്ത് കൊവിഡ് ജാ​ഗ്രതയിൽ കുറവുണ്ടായിട്ടുണ്ട്. ഇതിനാലാണ് രോ​ഗവ്യാപനം കൂടിയത്. നേരത്തെയുള്ള നിലതിരിച്ചു പിടിക്കാനാകും.  കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുമ്പോൾ മരണ നിരക്കും വർദ്ധിക്കാൻ സാധ്യയുണ്ട്. അതിനാൽ കർശനമായി കൊവിഡ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ആരോ​ഗ്യ വകുപ്പിനെതിരെ ചിലർ ഉയർത്തുന്ന വിമർശനങ്ങൾ  ഉചിതമാണോ എന്ന് ഉന്നയിക്കുന്നവർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു


Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More