മോദി സര്‍ക്കാരിന്റെ കാർഷിക ബിൽ കർഷകരുടെ മേലുള്ള കടന്നുകയറ്റമാണെന്ന് രാഹുൽ ഗാന്ധി

മോദി സർക്കാർ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ സംവിധാനം ഒന്നാകെ തകർത്തെറിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബിലെ പട്യാലയിൽ വെച്ച് നടന്ന കർഷക പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയുടെ പുരോഗതിയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മോദി സർക്കാരിന്റെ കാർഷിക ബിൽ കർഷകരുടെ മേലുള്ള കടന്നുകയറ്റമാണെന്ന് രാഹുൽ ആരോപിച്ചു. നോട്ടുനിരോധനത്തിലൂടെയും ജിഎസ്ടി നടപ്പിലാക്കിയതിലൂടെയും ചെറുകിട കച്ചവടക്കാരെ തകർത്ത മോദി സർക്കാർ കാർഷിക ബില്ലിലൂടെ കർഷകരെ ഇല്ലാതാക്കാനുള്ള നീക്കത്തിലാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പഞ്ചാബിൽനിന്നും വലിയ റാലിയോടൊപ്പമാണ് വരുന്നതെങ്കിൽ ഹരിയാനയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ പറഞ്ഞു. പഞ്ചാബിന് ശേഷം രാഹുൽ ഹരിയാന സന്ദർശിക്കാനിരിക്കെയാണ് ഖട്ടറിന്റെ പരാമർശം. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഖട്ടാർ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 hour ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More