ലൈം​ഗിക ആരോപണം: അനുരാ​ഗ് കശ്യപിനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് പായൽ ഘോഷ്

തന്നെ ലൈം​ഗികമായി പീഡിപ്പിച്ച അനുരാ​ഗ് കശ്യപിനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് പായൽ ഘോഷ്. ഇതിനായി ഉടൻ തന്നെ നടപടികൾ സ്വീകരിക്കുമെന്ന് പായൽ ട്വിറ്ററിലൂടെ അറിയിച്ചു. കേസിൽ അനുരാ​ഗ് കശ്യപിനെ മുംബൈ പൊലീസ് ചോദ്യം ചെയ്തതിന് തൊട്ടുപിന്നലെയാണ്  നുണപരിശോധന നടത്തണമെന്ന് പായൽ ആവശ്യപ്പെട്ടത്. വാർസോവ പൊലീസ് സ്റ്റേഷനിൽ അന്വേഷണ സംഘം 8 മണിക്കൂറോളം ചോദ്യം ചെയ്തു. പായലിന്റെ ആരോപണം വസ്തുതാവിരു​ദ്ധമാണെന്ന് അനുരാ​ഗ് കശ്യപിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി പൊലീസിനെ അറിയിച്ചു. സംഭവം നടന്നെന്ന് ആരോപിക്കുന്ന 2013 ആ​ഗസ്റ്റിൽ കശ്യപ് വിദേശത്തായിരുന്നെന്നാണ് അഭിഭാഷകയുടെ  വാദം. ഈ  സമയം ഷൂട്ടിം​ഗിനായി കശ്യപ് ശ്രീലങ്കയിലാണെന്നും അറിയിച്ചു. ഇത് തെളിയിക്കുന്ന രേഖകൾ അഭിഭാഷക അന്വേഷണ സംഘത്തിന് കൈമാറി. തനിക്കെതിരായ എല്ലാ ആരോപണങ്ങളും കശ്യപ് ചോദ്യം ചെയ്യലിനിടെ കശ്യപ് നിഷേധിച്ചു.

 പായൽ ഘോഷ് നൽകിയ പരാതിയിൽ ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അനുരാ​ഗിനെതിരെ ചുമത്തിയിരിക്കുന്നത്. ആറ് വർഷം മുമ്പാണ് അനുരാ​ഗ് തന്നോട് മോശമായി പെരുമാറിയെന്നാണ് പായൽ ഘോഷ് ആരോപിച്ചത്.  സംവിധായകനെ വീട്ടിൽ കാണാൻ ചെന്നപ്പോഴായിരുന്നു മോശമായി പെരുമാറിയത്. തുടർന്ന് ഇദ്ദേഹം നിരവധി സന്ദേശങ്ങൾ തനിക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെയൊന്നും തെളിവ് തന്റെ കയ്യിലില്ലെന്നും പായൽ വ്യക്തമാക്കിയിരുന്നു.

തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ ആരോപണമെന്ന് അനുരാ​ഗ് കശ്യപ് നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു. തനിക്കെതിരെ ആരോപണങ്ങളുമായി നിരവിധി സ്ത്രീകളെ വലിച്ചിഴക്കുകയാണെന്നും ഇതിന് ഒരു അതിര് വേണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. തനിക്കെതിരായ ആരോപണത്തിൽ അമിതാബച്ചനെയും വലിച്ചിഴക്കാൻ ശ്രമിച്ചു. താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഇത് കുറ്റമാണെങ്കിൽ താൻ സ്വീകരിക്കാം.  എന്തു സംഭവിക്കുമെന്ന് കാത്തിരിന്നു കാണാമെന്നും കശ്യപ് ട്വിറ്ററീലൂടെ വ്യക്തമാക്കി. 

30 കാരിയായ പായൽ ഘോഷ്  തെലു​ങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ പട്ടേൽ കി ശാദിയാണ് ആദ്യ ഹിന്ദി ചിത്രം. തെലുങ്കിൽ 3 ഉം കന്നടയിൽ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബം​ഗാൾ സ്വദേശിയായ പായൽ 17 വയസ്സിലാണ് അഭിനയ രം​ഗത്ത് എത്തിയത്.

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More