ബാബറി മസ്ജിദ് സ്വയം തകർന്നു വീണെന്ന് നടി സ്വര ഭാസ്കർ

ബാബറി മസ്ജിദ് സ്വയം തകർന്നു വീണെന്ന് ബോളിവുഡ് നടി സ്വര ഭാസ്കർ. ബാബറി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും ലക്നൗ സിബിഐ കോടതി വെറുതെ വിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി നടി രം​ഗത്തെത്തിയത്. ഹിന്ദിയിൽ ഒറ്റവരിയിൽ ട്വിറ്ററിലാണ് സ്വര പ്രതികരിച്ചിരിക്കുന്നത്. തുടർന്ന് ഏതാനും കൂപ്പുകൈകളും ട്വിറ്ററിൽ ചേർത്തിട്ടുണ്ട്. 

ബാബറി മസ്ജിദ് പൊളിച്ച കേസിൽ ​ഗൂഡാലോചന നടത്തിയ 32 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതിയുടെ വിധി ദേശീയ രാഷ്ട്രീയത്തിൽ വലിയതോതിൽ ചർച്ചയാവുകയാണ്.

ബാബറി മസ്ജിദ് തകർത്ത കേസിലെ ലക്നൗ സിബിഐ കോടതിയുടെ വിധി നീതിയുടെ സമ്പൂർണ വഞ്ചനയെന്ന് സിപിഎം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി പ്രതികരിച്ചു.  

നീതിയുടെ സമ്പൂർണ വഞ്ചന. ബാബറി മസ്ജിദ് പൊളിച്ചതിൽ ക്രിമിൽ ​ഗൂഡാലോന ചുമത്തിയവരെ കുറ്റവിമുക്തമരാക്കി. ഇത് സ്വയം പൊട്ടിത്തെറിച്ചാതാണോ? ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാമെന്ന് അക്കാലത്തെ സിജെഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിധി നാണക്കേട് എന്നാണ് യെച്ചൂരി ട്വിറ്ററിൽ എഴുതിയത്. 

ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്.  'പള്ളി തകര്‍ത്തത് പ്രത്യേക സാഹചര്യത്തിലാണ്. സിബിഐ ഹാജരാക്കിയ തെളിവുകളുടെ ആധികാരികത തെളിയിക്കാനായില്ല. സാമൂഹിക വിരുദ്ധരാണ് അക്രമം നടത്തിയത്. അദ്വാനിയാദക്കമുള്ളവര്‍ അക്രമികളെ തടയാനാണ് ശ്രമിച്ചത്' -2000 പേജുകളുള്ള വിധിന്യായത്തില്‍ പറയുന്നു.

ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. രണ്ടു വര്‍ഷംകൊണ്ട് 351 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 600 രേഖകൾ പരിശോധിച്ചു. ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ ഉള്‍പ്പെട്ടത്. കുറ്റപത്രത്തിൽ ആകെ 49 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ 17 പേർ മരിച്ചു. ബാക്കി 32 പ്രതികളാണ് വിചാരണ നേരിട്ടത്. 

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More