കശ്മീരികള്‍ക്ക് ഇന്ത്യക്കാരെന്ന തോന്നല്‍ നഷ്ടമായി: ഫറൂഖ് അബ്ദുള്ള

കശ്മീരികള്‍ക്ക് തങ്ങള്‍ ഇന്ത്യാക്കാരാണെന്ന തോന്നല്‍ ഇല്ലാതായെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ദിവയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫാറുഖ് അബ്ദുള്ളയുടെ പരാമര്‍ശം.  ഇന്ത്യയേക്കാള്‍ ചൈന തങ്ങളെ ഭരിക്കണമെന്നാണ് കശ്മിരി ജനങ്ങളുടെ ആഗ്രഹമെന്നും അഭിമുഖത്തില്‍ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. 

ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ മോദി തന്നെ വഞ്ചിച്ചു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയില്ലെന്നായിരുന്നു തനിക്ക് തോന്നിയത്. പക്ഷെ താന്‍ തെറ്റിദ്ധരിക്കപ്പെട്ടു. ജനങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ വഞ്ചകനായി. കേന്ദ്രം തന്നെ തടവിലാക്കുകയും ചെയ്തു, ഫറൂഖ് അബ്ദുള്ള പറഞ്ഞു.

കശ്മീരിലെ ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ വിശ്വസമില്ല. വിഭജന വേളയില്‍ ഇവിടുത്തെ ആളുകള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ വളരെ എളുപ്പമായിരുന്നു. പക്ഷേ അവര്‍ ഗാന്ധിയുടെ ഇന്ത്യയില്‍ ചേര്‍ന്നു, മോദിയുടെ ഇന്ത്യയല്ല.'-ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഇന്ന്  കശ്മീരികളില്‍ പലരും ചൈന വരാന്‍ ആഗ്രഹിക്കുന്നുവെന്ന് അവരോട് സംസാരിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. കശ്മീരിന്റെ കാര്യത്തില്‍ ദേശീയ തലത്തില്‍ ബിജെപി നടത്തിയ അവകാശവാദം തികഞ്ഞ വിഡിഢിത്തമാണെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More