കാര്‍ഷിക ബില്‍; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

കാര്‍ഷിക ബില്ലിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ സ്വയം പര്യാപ്തമാക്കുന്നതാണ്. അവര്‍ക്ക് സ്വതന്ത്രമായി ഉത്പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും, ഭൂമി സുരക്ഷിതമാക്കാനും ബില്ലിലൂടെ സാധിക്കും. 

ബില്ലില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന വിലയില്‍ രാജ്യത്ത് എവിടെയും ആര്‍ക്കും വില്‍ക്കാം, മൂന്ന് ദിവസത്തിനുള്ളില്‍ ഉത്പന്നത്തിനുള്ള വില ലഭിക്കും, കൃഷി ഭൂമി പണയം വെയ്ക്കാനോ വില്‍ക്കാനോ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയാല്‍ അത് ഭൂമി തിരിച്ചുപിടിച്ചുകൊണ്ടാവരുത്. 

സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. പത്ത് വര്‍ഷം ഭരണത്തിലിരുന്നിട്ടും ഇത് നടപ്പിലാക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആറ് വര്‍ഷം പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നരേന്ദ്രമോദി രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടിയല്ല, രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More