തര്‍ക്ക പ്രദേശമായ ലഡാക്ക് നിയന്ത്രണ രേഖയില്‍ സമാധാനം പാലിക്കുമെന്ന് ഇന്ത്യയും, ചൈനയും ഉറപ്പുനല്‍കി. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള കരാറില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. ഇരു രാജ്യങ്ങളിലേയും സൈനിക മേധാവികള്‍ തിങ്കളാഴ്ച്ച മോള്‍ഡോ അതിര്‍ത്തിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ചര്‍ച്ചയില്‍ സൈന്യത്തെ പിരിച്ചുവിടുന്നത് സംബന്ധിച്ചുള്ള കരാറുണ്ടായിട്ടില്ലെങ്കിലും, സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ സൈനികര്‍ പരസ്പരം വെടിവയ്ക്കില്ലെന്ന് ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.
യോഗത്തില്‍ ഇന്ത്യ സൈന്യത്തിന്റെ നേതൃത്വം എക്സ്ഐവി കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങിനായിരുന്നു. ലഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്, വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സൗത്ത് സിന്‍ജിയാങ് മിലിട്ടറി റീജിയന് കമാന്‍ഡറായ മേജര്‍ ജനറല്‍ ലിയു ലിനാണ് ചൈനീസ് സംഘത്തെ നയിച്ചത്.