അതിർത്തി പ്രതിസന്ധി: ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന

ലഡാക്കിലെ അതിർത്തി പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ചക്ക് അവസരം വേണമെന്ന് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്‌ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യയുള്‍പ്പടെ എട്ട് രാജ്യങ്ങളാണ് എസ് സി ഒയില്‍ ഉളളത്.

പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ ചുഷുൽ മേഖലയടക്കം ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. 

അതേസമയം, കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കരസേനാ മേധാവി എം എം നരവനെ ലേയിൽ എത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിൽ മേഖലയിലെ സാഹചര്യം വിലയിരുത്തും. സ്ഥിതിഗതികൾ ഉന്നത കമാൻഡർമാർ വിശദീകരിക്കും.

എസ്‌സിഒ അംഗങ്ങളായ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം രൂക്ഷമായിരിക്കെയാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ യോഗം നടക്കുന്നത്. പാകിസ്ഥാന്റെ പ്രതിരോധ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 22 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 22 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More