കര്‍ഷക ബില്ല്: സസ്പന്‍റുചെയ്താലും പ്രതിഷേധം തുടരും - കെ.സി.വേണുഗോപാല്‍

ഡല്‍ഹി: കര്‍ഷക ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഇന്നലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് രാജ്യസഭയില്‍ ഉണ്ടായത്. ഒരു ബില്ല് അവതരിപ്പിച്ചാല്‍ അതില്‍ ഭേദഗതി നിര്‍ദ്ദേശിക്കാനും പ്രമേയം അവതരിപ്പിക്കാനും വോട്ടിംഗ് നിര്‍ദ്ദേശിക്കാനും അംഗങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് നിഷേധിക്കുകയും അംഗങ്ങളെ സസ്പെന്റ് ചെയ്യുകയും ചെയ്ത നടപടി പാര്‍ലമെന്‍ററി ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. പ്രതിഷേധം ഇന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന കാര്‍ഷിക ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ ബില്‍ സെലക്റ്റു കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം. ബില്ലിനെതിരെ ബിജെപിയുടെ കര്‍ഷക മോര്ച്ചയടക്കം രംഗത്ത് വന്നിട്ടുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിക്കൊണ്ട് ബില്‍ പാസ്സാക്കിഎടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. പാര്‍ലമെന്‍റംഗങ്ങളുടെ അവകാശങ്ങള്‍ക്കുമേലെയുള്ള ഈ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും സസ്പെന്‍ഷന്‍ ഉണ്ടായാലും പ്രതിഷേധത്തില്‍ നിന്ന് പിന്മടങ്ങില്ലെന്നും കെ.സി.വേണുഗോപാല്‍ എംപി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 15 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More