അയ്യപ്പന്മാര്‍ക്ക് തുണയായി ശബരിമല വെബ്‌സൈറ്റുകള്‍

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്കായി തയ്യാറാക്കിയ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ അയ്യപ്പന്മാര്‍ക്ക് തുണയായി. https://sabarimala.kerala.gov.in/ , www.sabarimala.keralapolice.gov.in   എന്നിവയാണ് ഔദ്യോഗിക സൈറ്റുകള്‍. സര്‍ക്കാര്‍ ഔദ്യോഗിക സൈറ്റ്, കേരള പോലീസ് സൈറ്റ്, ഗുരുവായൂര്‍ ദേവസ്വം,റെയില്‍വേ തുടങ്ങിയ 16 വെബ്‌സൈറ്റുകളിലേക്ക് ലിങ്കും ലഭിക്കും.

ഇതിലൂടെ കെ എസ് ആര്‍ ടി സി റിസര്‍വേഷന്‍ വിവരങ്ങള്‍, വിവിധയിടങ്ങളില്‍ നിന്നും പമ്പയിലേക്ക് വരുന്ന ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്കുകള്‍, പമ്പയിലേക്കുള്ള ദൂരം, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വിവിധ ഗസ്റ്റ്ഹൗസുകള്‍, നിരക്കുകള്‍, റൂട്ട്മാപ്പ്, സന്നിധാനം, പമ്പ, ളാഹ എന്നിവടങ്ങളില്‍ ലഭിക്കുന്ന ഭക്ഷണ പാനീയനിരക്കുകള്‍, ആതുരസേവനം ലഭിക്കുന്ന ആശുപത്രികള്‍ എന്നിവ ഭക്തര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് സൗകര്യപ്രദമായി.

കേരളാപോലീസ് തിരക്ക് നിയന്ത്രാണാര്‍ഥം തുടങ്ങിയ ബുക്കിങ് സംവിധാനം ഏറെപ്പേര്‍ക്ക് തുണയായി. പോലീസ് വെബ്‌സൈറ്റ് വഴി ബുക്കിങ് ചെയ്ത ഭക്തന്മാര്‍ക്ക് ദര്‍ശനം എളുപ്പമായി. ഇതിനുപുറമെ പാലിക്കേണ്ട നിയമങ്ങള്‍, വേര്‍പിരിയുന്നവരെ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, അറിയിപ്പുകള്‍ എന്നിവയടങ്ങുന്ന സൈറ്റ് ഇംഗ്ലീഷിന് പുറമെ, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും വായിക്കാം. നിലയ്ക്കല്‍, ചക്കുപാലം, ത്രിവേണി, ഹില്‍ടോപ്പ് എന്നിവിടങ്ങില്‍ പാര്‍ക്കിങ് ലഭിക്കുമോ, നിലവിലെ തിരക്കില്‍ പമ്പയില്‍ നിന്നും കയറുമ്പോള്‍ എത്രസമയം കൊണ്ട് പതിനെട്ടാം പടിയ്ക്കലെത്താം എന്നീ കാര്യങ്ങള്‍ അറിയുന്നതിന് പുറമെ പാര്‍ക്കിങ്, ക്യൂ വിവരം, കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ മൊബൈലില്‍ ലഭിക്കുവാന്‍ എസ് എം എസ് ചെയ്യേണ്ട വിധവും സൈറ്റില്‍ ലഭിക്കും.

www.kerala.gov.in വഴിയും കയറാവുന്ന ഒന്നാമത്തെ സൈറ്റില്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍, ശബരിമലയുടെ ഐതീഹ്യം, ആചാരങ്ങള്‍, പൂജകളുടെ വിവരണം, ദര്‍ശനത്തിനുള്ള കലണ്ടര്‍ എന്നിവയ്ക്ക് പുറമെ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയാ സെന്ററില്‍ നിന്നും പുറത്തിറങ്ങുന്ന മലയാളം, ഇംഗ്ലീഷ് പത്രക്കുറിപ്പുകളും വായിക്കാം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More