ഇസ്രായേലിനുവേണ്ടി ഖുര്‍ആനില്‍ മാറ്റം വരുത്തി സൗദി അറേബ്യ

ഇസ്രയേലിനെ  തൃപ്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യ വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ മാറ്റുന്നുവെന്ന് ആരോപണം. അധികൃതർ അംഗീകരിച്ച വിശുദ്ധ ഖുർആനിന്റെ ഹീബ്രു വിവർത്തനത്തിൽ 300ലധികം പിശകുകൾ ഉള്ളതായി പലസ്റ്റീൻ വാർത്ത ഏജൻസിയായ ഷെഹാബ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു .

മുസ്‌ലിം വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ കുറഞ്ഞത് നാല് തവണയെങ്കിലും പരാമർശിക്കുന്ന പ്രവാചകൻ മുഹമ്മദിന്റെ പേര് ഒഴിവാക്കിയതാണ് പ്രധാന മാറ്റം. കൂടാതെ, ഇസ്ലാം മതവിശ്വാസികളുടെ പ്രധാന ആരാധനാലയമായ അൽ-അക്സാ പള്ളിയെ ജൂത മതവിശ്വാസികളെ പ്രീതിപ്പെടുത്തുന്നതിനായി 'ക്ഷേത്രം' (Temple) എന്ന് മാത്രമാണ് വിശേഷിപ്പിക്കുന്നത്.

വിവർത്തനത്തിലെ പിഴവുകള്‍ സമ്പന്ധിച്ച പരാതി ഉന്നതാധികാര സമിതിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അവര്‍ പ്രശ്നം വിശദമായി വിലയിരുത്തിയതിനുശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കിംഗ് ഫഹദ് കോംപ്ലക്സ്  അറിയിച്ചു.ഇതിന് പിന്നാലെ കോംപ്ലക്സ് പിശക് പരിഹരിച്ച പകർപ്പ് അവരുടെ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചു. ഓരോ വർഷവും 74 വ്യത്യസ്ത ഭാഷകളിലായി ഖുറാന്റെ പത്ത് ദശലക്ഷം കോപ്പികളാണ് കിംഗ് ഫഹദ് കോംപ്ലക്സ് അച്ചടിക്കുന്നത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More