കൊവിഡ്; 'മാസ്കുകള്‍ വാക്‌സിനേക്കാള്‍ ഫലപ്രദം'

കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ പൊതുജനാരോഗ്യ മാര്‍ഗം മാസ്‌ക്കുകളാണെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ്. ഫെയ്‌സ് മാസ്‌കുകള്‍ വാക്‌സിനേക്കാള്‍ മികച്ച പ്രതിരോധം തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാസ്ക് ധരിക്കുന്നതിന് എതിരായിരുന്നു യുഎസ് പ്രസിഡന്‍റ് ട്രംപ്. അടുത്ത കാലത്താണ് അദ്ദേഹം നിലപാട് മാറ്റിയത്. അപ്പോഴേക്കും അമേരിക്ക കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു.

'മാസ്‌ക്കുകള്‍ മികച്ച രോഗ പ്രതിരോധ സംവിധാനമാണ് എന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്, അവ തന്നെയാണ് ഞങ്ങളുടെ ഏറ്റവും മികച്ച പ്രതിരോധ മാര്‍വും. ഒരു വാക്‌സിന്‍ എടുക്കുന്നതിനേക്കാള്‍ ഫെയ്‌സ് മാസ്‌കുകള്‍ കൊവിഡില്‍ നിന്ന് നമ്മെ സംരക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കാം' റെഡ്ഫീല്‍ഡ് പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യം തന്നെ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്, എന്നാല്‍ ഈ വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാവില്ല. ആദ്യകാല വാക്‌സിനുകള്‍ കൂടുതല്‍ ഫലപ്രദമായിരിക്കില്ലെന്ന് ശാസ്ത്രജ്ഞരും, വാക്‌സിന്‍ ഡെവലപ്പര്‍മാരും അഭിപ്രായപ്പെടുന്നുണ്ട്. വാക്‌സിന്‍ കുത്തിവയ്പ് നടത്തുന്നവരില്‍ 75 ശതമാനം പേര്‍ക്കെങ്കിലും അത് വിജയകരമായാല്‍, ഭാഗ്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍  വാക്‌സിന്‍ ലഭ്യമായതിനുശേഷവും ആളുകള്‍ ഫെയ്‌സ് മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും റെഡ്ഫീല്‍ഡ് പറഞ്ഞു. ഫെയ്‌സ് മാസ്‌കുകള്‍ പൂര്‍ണ്ണമായും സ്വീകരിച്ചാല്‍ പാന്‍ഡെമിക് വളരെ വേഗത്തില്‍  നിയന്ത്രണ വിധേയമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More