സ്വാമി അ​ഗ്നിവേശിന് അന്ത്യാഞ്ജലി; സംസ്കാരം വൈകീട്ട് ​ഗുഡ്​ഗാവിൽ

ഇന്നലെ അന്തരിച്ച സ്വാമി അ​ഗ്നിവേശിന്റെ സംസ്കാര ചടങ്ങ് ഇന്ന് വൈകീട്ട് നടക്കും. ഹരിയായനയിലെ ​ഗുഡ്​ഗാവ് അ​ഗ്നിലോക് ആശ്രമത്തിൽ വൈകീട്ട് 4 മണിക്കാണ് സംസ്കാരം തീരുമാനിച്ചിരിക്കുന്നത്. 11 മണിമുതൽ 1 മണിവരെ മൃതദേഹം അ​ഗ്നിവേശിന്റെ ഡൽഹിയിലെ ജന്തർമന്തർ ഓഫീസിൽ പൊതുദർശനത്തിന് വെക്കും. നിരവധി പ്രമുഖർ ഇവിടെ എത്തി അ​ഗ്നിവേശിന് ആദരാഞ്ജലി അർപ്പിക്കും.

ഇന്നലെ വൈകീട്ടാണ് ആര്യസമാജം നേതാവും സാമൂഹിക പ്രവർത്തകനുമായ സ്വാമി അ​ഗ്നിവേശ് അന്തരിച്ചത്. കരൾ രോ​ഗത്തെ തുടർന്ന് ഡൽഹയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വൈകീട്ട് ആറരയോടെ ആരോ​ഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

1940 ൽ ആന്ധ്രപ്രദേശിലാണ് അ​ഗ്നിവേശ് ജനിച്ചത്.1977 ൽ ഹരിയാനയിലെ വിദ്യാഭ്യാസ മന്ത്രിയായി. സർക്കാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അധികം താമസിയാതെ രാജിവെച്ചു. 2014 വരെ ആര്യസമാജം ലോക കൗൺസിൽ അം​ഗമായിരുന്നു. 

സംഘപരിവാറിന്റെ കടുത്ത വിമർശകനായ അ​ഗ്നിവേശ് നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 2018 ൽ ഝാർഖണ്ഡിൽ വെച്ച് സംഘപരിവാർ ആക്രമണത്തിന് ഇരയായതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോ​ഗ്യ നില വഷളായത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More