ഗോവ മുഖ്യമന്ത്രി പ്രമോദ് സാമന്തിന് കൊവിഡ്

 ഗോവ മുഖ്യമന്ത്രി പ്രമോദ് സാമന്തിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ തന്നെയാണ് സാമന്ത് ചികിത്സയിലുള്ളത്. സാമന്തിന് രോ​ഗലക്ഷണങ്ങൾ ഇല്ല.കൊവിഡ് സ്ഥിരീകരിച്ചത് സാമന്ത് തന്നെയാണ് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് വിവരം മുഖ്യമന്ത്രി പുറത്തുവിട്ടത്.  താനുമായി നേരിട്ട് ബന്ധപ്പെട്ടവർ  മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ നിർദ്ദേശിച്ചു.  സാമന്തുമായി മന്ത്രിസഭയിലെ നിരവധി പേർ നേരിട്ട ബന്ധപ്പെട്ടിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ നിരവധി പേർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. രോ​ഗം സ്ഥിരീക്കരിക്കുന്നതിന് തൊട്ടുമുമ്പ് ​ഗോവയിലെ ആരോ​ഗ്യമന്ത്രിയും റവന്യു മന്ത്രിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

 കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ,  ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ  എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ , തമിഴ് നാട് മുഖ്യമന്ത്രി, ഡൽഹി മുഖ്യമന്ത്രി എന്നിവർ കൊവിഡ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ പോയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More