കോൺഗ്രസിന് "24x7” നേതൃത്വം വേണമെന്ന് കപിൽ സിബൽ

ചരിത്രപരമായി ഏറ്റവും വലിയ  തകർച്ച നേരിടുന്ന സമയത്ത് കോൺഗ്രസ് പാർട്ടിക്ക് "24x7” നേതൃത്വം ആവശ്യമാണെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. പാർട്ടിക്കുള്ളിൽ പരിഷ്കാരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് സിബൽ ഉൾപ്പെടെ 22 നേതാക്കൾ  അയച്ച കത്ത് വിവാദമായമായിരുന്നു.  ഇതിനെ തുടർന്നാണ കൂടുതൽ വിശീകരണമവുമായി സിബൽ രം​ഗത്ത് വന്നത്.

ഗാന്ധി കുടുംബത്തിലുള്ള  ആരെയും താഴ്ത്തിക്കെട്ടാനുള്ള ശ്രമമല്ല ആ കത്തിലുള്ളതെന്ന് കത്ത് കാണുന്നവർക്കെല്ലാം മനസ്സിലാകുമെന്നും, നേതൃത്വം ഇതുവരെ നൽകിയ സേവനങ്ങളെ തങ്ങൾ വിലമതിക്കുന്നുമുണ്ടെന്നും സിബൽ അഭിമുഖത്തിൽ പറഞ്ഞു.  പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും അതിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് പാർട്ടി ഭരണഘടനയോടും കോൺഗ്രസ് പാരമ്പര്യത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് അദ്ദേഹം വ്യക്തമാക്കി. 

കോൺഗ്രസ് പാർട്ടി ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണെന്നും 2014ലെയും 2019ലെയും  തിരഞ്ഞെടുപ്പ് ഫലങ്ങൾ അത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ചില ഘടനകൾ പുനസ്ഥാപിക്കേണ്ടതുണ്ടെന്ന് പാർട്ടി ഭരണഘടന പോലും  ആവശ്യപ്പെടുന്നുണ്ടെന്ന് സിബൽ പറഞ്ഞു. 

പാർട്ടിക്ക് മുഴുവൻ സമയ നേതാവിനെ ആവശ്യമാണെന്നും, പാർട്ടിയിലെ എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണമെന്നും, പാർട്ടിയെ കൂട്ടായി നയിക്കാൻ ഒരു നേതൃത്വ മാതൃക സ്ഥാപിക്കണമെന്നും നേരത്തെ കോൺ​ഗ്രസ് നേതാക്കൾ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. 


Contact the author

National Desk

Recent Posts

National Desk 11 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 13 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More