കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് വിട്ടു

അധോലോക നായകൻ രവിപൂജാരി പ്രതിയായ കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും.  അദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. നടി മരിയാ പോളിന്റെ  ഉടമസ്ഥതതയിലുള്ള പനമ്പള്ളി ന​ഗറിലെ ബ്യൂട്ടി പാർലറിലാണ് വെടിവെപ്പ് നടന്നത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിവെച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയുടെ പങ്ക് വെളിപ്പെട്ടത്. ക്വട്ടേഷൻ ലഭിച്ചതിനെ തുടർന്നാണ് കൃത്യം നടത്തിയതെന്ന് സൂചിപ്പിച്ച് പൂജാരിയുടെ ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ഈ സമയം വിദേശത്ത് ഒളിവിലായിരുന്നു പൂജാരി.

പൂജാരി ഉൾപ്പെട്ട മൂന്ന് കേസുകളും തീവ്രവാദ വിരുദ്ധ സ്ക്വഡിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് പൂജാരി. വിദേശത്ത് വെച്ച് പിടിയിലായ പൂജാരിയെ കർണാടക പൊലീസിന് കൈമാറുകയ്യിരുന്നു.

ബ്യൂട്ടി പാർലർ ആക്രമിക്കുന്നതിന്  കാസർ​കോട്ടെ സംഘത്തിന് പൂജാരി ക്വട്ടേഷൻ നൽകിയിരുന്നത്. ബിലാൽ വിപിൻ വർ​ഗീസ് എന്നിവരാണ് വെടിവെച്ചത്. ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More