ഐപിഎല്‍: മാര്‍ച്ച്‌ 29 മുതല്‍

ഇന്ത്യൻ പ്രിമിയർ ലീ​ഗ്  പതിമൂന്നാം സീസണിന്‍റെ ഷെഡ്യൂൾ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. മാര്‍ച്ച് 29നാണ് ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിൽ ഏറ്റുമുട്ടും.  മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഭൂരിഭാ​ഗം മത്സരങ്ങളും രാത്രി എട്ട് മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുക. ആറു മത്സരങ്ങൾ വൈകീട്ട് നാലിന് ആരംഭിക്കും. മെയ് 24ന് മുംബൈ വാംഖഡെയിലാണ് ഫൈനല്‍. ആകെ 62 മത്സരങ്ങളാണ് ഉണ്ടാവുക. ആകെ 8 ടീമുകളാണ് ഐപിഎല്ലിൽ ഏറ്റുമുട്ടുക. വിവോ മൊബൈലാണ് ഐപിഎല്ലിന്‍റെ പ്രധാന സ്പോൺസർ.

മിക്ക ടീമുകളും മത്സരക്രമം പുറത്തു വിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ബി.സി.സി.ഐ ഔദ്യോഗികമായി ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത്. സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് ആദ്യം ടീമിന്‍റെ ഷെഡ്യൂള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.  ചെന്നൈ ,  ബാംഗ്ലൂര്‍, കൊല്‍ക്കത്ത  ടീമുകളും ഷെഡ്യൂള്‍ പങ്കുവെച്ചിരുന്നു.

Contact the author

sports desk

Recent Posts

Sports Desk 2 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 5 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 8 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 8 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 8 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More