കോടതി പറഞ്ഞാല്‍ സംവരണം നിര്‍ത്തലാക്കില്ല - മുഖ്യമന്ത്രി

തിരുവല്ല: രാജ്യത്തെ ഏതെങ്കിലും കോടതി പറഞ്ഞാല്‍ സംവരണം നിര്‍ത്തലാക്കാന്‍ കഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവല്ലയില്‍ പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവ സഭാ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുവിന്‍റെ 142-ാ മത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച്  നടന്ന, പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി.

സംവരണം നടപ്പിലാക്കുമ്പോള്‍ എന്തായിരുന്നോ ഉദ്ദേശിച്ചത് അതിന്‍റെ ഫലങ്ങളിലേക്ക് എത്താന്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അക്കാരണത്താല്‍ സംവരണം ഒഴിവാക്കാനാവില്ല എന്ന് തന്നെയാണ് നിലപാട്. സര്‍ക്കാരിന്‍റെയും എല്‍ഡിഎഫിന്‍റെയും നിലപാട് ഇക്കാര്യത്തില്‍ ഒന്നുതന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ പുന:സ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. എല്ലാതരം  സംവാദങ്ങളെയും ഇല്ലാതാക്കാനും,  നാം കുഴിച്ചു മൂടിയ ജീര്‍ണ്ണതകളെ ഉയിര്‍പ്പിക്കനുമുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നില്‍ വര്‍ഗീയ ശക്തികളുടെ കുടില ബുദ്ധിയാണുള്ളത്-മുഖ്യമന്ത്രി പറഞ്ഞു. നവോഥാന കാലം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ തമസ്ക്കരിക്കാനും നാടിനെയാകെ ഇരുണ്ട കാലത്തേക്ക് തിരിച്ചു കൊണ്ടു പോകാനുമുള്ള ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പ്രത്യക്ഷ രക്ഷാ ദൈവ സഭാ പ്രസിഡണ്ട് വൈ.സദാശിവന്‍ അധ്യക്ഷനായിരുന്നു. മഹോത്സവത്തി ന്‍റെ ഭാഗമായി നടന്ന ചെറുകിട തൊഴില്‍ പരിശീലന പരിപാടി മന്ത്രി എ.എം. മണി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് എംപി തോള്‍ തിരുമണവാളന്‍ മുഖ്യാഥിതിയായിരുന്നു. 

      

Contact the author

News Desk

Recent Posts

Web Desk 9 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More