ചെന്നിത്തലക്ക് ഹൈക്കോടതിയുടെ വിമർശനം; കൊവിഡ് കാലത്ത് സാഹചര്യം മനസിലാക്കണമെന്ന് കോടതി

കൊവിഡ് രോ​ഗികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. രോ​ഗബാധിതരുടെ മൊബൈൽ ടവർ ലൊക്കേഷൻ മാത്രമെ പരിശോധിക്കൂ എന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് കോടതി അം​ഗീകരിച്ചു. കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുതന്ന സാഹചര്യം മനസിലാക്കണമെന്ന് രമേശ് ചെന്നത്തലയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഇത്തരം നിലപാട് എടുക്കരുതെന്നും ചെന്നിത്തലയോട് കോടതി നിർദ്ദേശിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ട് പോകണമെന്ന് സർക്കാറിനോട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. കൊവിഡ് രോ​ഗികളുടെ ഇതുവരെ ശേഖരിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഉപഹർജി തള്ളി.

കൊവിഡ് രോ​ഗികളുടെ ടെലിഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതിയിലേക്കുള്ള കടന്നു കയറ്റവും ഭരണഘാടനാ വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. ശേഖരിക്കുന്ന വിവരങ്ങൾ സർക്കാർ ദുരുപയോ​ഗം ചെയ്യുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രോ​ഗികളുടെ ടെലിഫോൺ വിളിയുടെ വിശദാംശങ്ങൾ ശേഖരിക്കുന്നില്ലന്നും പകരം ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമാണ് പരിശോധിക്കുന്നതെന്നും ഡിജിപി കോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 23 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 23 hours ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

മന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം - വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന' - വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

More
More