ഉത്തർപ്രദേശ് ആരോ​ഗ്യസഹമന്ത്രിക്ക് കൊവിഡ്

ഉത്തർപ്രദേശ് ആരോ​ഗ്യസഹമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതുൽ ​ഗാർ​ഗിനാണ് അസുഖം സ്ഥിരീകരിച്ചത്. രണ്ടാം പരിശോധനയിലാണ് അതുലിന് രോ​ഗം കണ്ടെത്തിയത്. 3 ദിവസം മുമ്പ് നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ ഫലം നെ​ഗറ്റീവായിരുന്നു. താനുമായി സമ്പർക്കം പുലർത്തിയവർ ക്വറന്റൈനിൽ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ടെസ്റ്റിന് ശേഷം താനുമായി ബന്ധപ്പെട്ടവരോടാണ് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടത്.

ഉത്തർപ്രദേശ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ചേതൻ ചൗ​​ഹാൻ കൊവിഡ് മൂലം മരണപ്പെട്ടിരുന്നു. ആ​ഗസ്റ്റ് 16 നാണ് ചേതൻ ചൗഹാൻ മരിച്ചത്. കൂടാതെ യോ​ഗി ആതിഥ്യനാഥ് മന്ത്രി സഭയിലെ കമൽ റാണി വരുൺ എന്നവരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പ്രമുഖ വ്യക്തികളെ കൊവിഡ് കീഴടക്കുന്നത് ആശങ്കയോടെയാണ് ആരോ​ഗ്യ വിദ​ഗ്ധർ കാണുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More