കാസര്‍ഗോഡ്: സംസ്ഥാനത്ത് ഇന്നലെ മരണപ്പെട്ടവരില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്നലെ മരണപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം നാലായി.
കാസര്‍ഗോഡ് ഓര്‍ക്കാട് സ്വദേശിയായ അസ്മ ഇന്നലെയാണ് മരണപ്പെട്ടത്. 38 കാരിയായ അസ്മ അര്‍ബുദത്തെ തുടര്‍ന്ന് കാസര്‍ഗോട്ടെ ജനറല്‍ ആശുപത്രിയില്‍ ആണ് മരണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനാ ഫലം പുറത്തു വന്നപ്പോഴായാണ് അസ്മക്ക് കൊവിഡ്ബാധിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞത്.
അസ്മയുടെ ബന്ധുക്കളും ആശ്പത്രിയില് പരിച്ചരിച്ചിരുന്നവരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. മരണപ്പെട്ട അസ്മയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.