ആലപ്പുഴയിൽ കരുവേലിൽ സിഎസ്ഐ പള്ളി തകർന്നു

ആലപ്പുഴ ജില്ലയിൽ വെള്ളപ്പൊക്കം ദുരിതം തുടരുന്നു. മഴക്ക് ശമനം ഉണ്ടെങ്കിലും ജില്ലയുടെ പലഭാ​ഗങ്ങളിലും കിഴക്കൻ ഭാ​ഗങ്ങളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമാണ്. പലഭാ​ഗങ്ങളിലും മടവീണ് ഏക്കർ കണക്കിന് കൃഷി നശിച്ചു. ഏറ്റവും ഒടുവിൽ പള്ളാത്തുരുത്തി കരുവേലി പാടത്താണ് മടവീണ് കൃഷി നശിച്ചത്. നൂറിലധികം ഏക്കറിലെ കൃഷിയാണ് നശിച്ചത്. മട കുത്താൻ ശ്രമം നടത്തിയെങ്കിലും ശക്തമായ വെള്ളപ്പാച്ചിലിൽ ശ്രമം വിജയിച്ചില്ല. വെള്ളത്തിന്റെ ഒഴുക്കിൽ കരവേലി സിഎസ്ഐ ചാപ്പൽ തകർന്നു വീണു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ളതാണ് ഈ പള്ളി. 

മഴക്ക് ശമനം ഉണ്ടായതോടെ ചെങ്ങന്നൂരിലും കുട്ടനാട്ടിലും വെള്ളം താഴ്ന്നു. അമ്പലപ്പുഴ- തിരുവല്ല റോഡിൽ ​ഗതാ​ഗത കുരുക്ക് രൂക്ഷമാണ്. കാറ്റിൽ മരം കടപുഴകി വീണ് നിരവധി ഇടങ്ങളിലാണ് ​ഗതാ​ഗതം തടസ്സപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 20 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More