ശ്രീലങ്കയില്‍ വീണ്ടും മഹീന്ദ രാജപക്സെ അധികാരത്തിലേക്ക്

ശ്രീലങ്കന്‍ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഹീന്ദ രാജപക്സെയുടെ നേതൃത്വത്തിലുള്ള എസ്‌എൽ‌പി‌പി വിജയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാർട്ടി 22 ജില്ലകളിൽ 18 എണ്ണത്തിലും ജയം ഉറപ്പാക്കി. 

ഔദ്യോഗിക കണക്കുകൾ പ്രകാരം ശ്രീലങ്കന്‍ പീപ്പിൾസ് പാർട്ടി (എസ്‌എൽ‌പി‌പി) 145 സീറ്റുകൾ നേടിയിട്ടുണ്ട്. സഖ്യകക്ഷികൾക്ക് 150 സീറ്റുകളാണുള്ളത്. 225 അംഗ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് എസ്‌എൽ‌പി‌പി വിജയിച്ചത്.

തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജപക്സെയെ അഭിനന്ദനമറിയിച്ചു. എല്ലാ മേഖലകളെയും കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും ബന്ധങ്ങളെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് (യുഎൻ‌പി)  249,435 വോട്ടുകൾ (രണ്ട് ശതമാനം) വോട്ടുകൾ മാത്രമാണ് നേടാനായത്. കൂടാതെ ദേശീയതലത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 21 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More