തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല: തച്ചങ്കരി

എസ്‌എപി ക്യാമ്പുകളിലെ മുഴുവൻ തോക്കുകളും എവിടെയും പോയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ‌മേധാവി ടോമിന്‍ തച്ചങ്കരി. 647 തോക്കുകള്‍ ക്യാമ്പില്‍തന്നെ ഉണ്ടെന്നും, 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി. എസ്എപി ക്യാമ്പിൽ തോക്കുകൾ കാണാനില്ലെന്ന സിഎജി പരാമർശത്തെ തുടര്‍ന്ന് തച്ചങ്കരിയുടെ നേതൃത്വത്തില്‍ ഇന്ന് പരിശോധന നടത്തിയിരുന്നു. 

വിവിധ ബറ്റാലിയനിലേക്ക്‌ കൊണ്ടുപോയ റൈഫിളുകൾ രണ്ട്‌ ദിവസത്തിനകം തിരിച്ചെത്തിക്കാൻ ക്രൈംബ്രാഞ്ച്, ബറ്റാലിയൻ മേധാവി കമാൻഡന്റുമാർക്ക്‌ നേരത്തേ നിർദേശം നൽകിയിരുന്നു. എസ്എപി ക്യാമ്പിലെ ഇൻസാസ് റൈഫിളുകൾ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചാണ് പരിശോധന നടത്തിയത്.

സായുധസേനയുടെ പക്കലുള്ള 660 എണ്ണം റൈഫിളുകളിൽ 616 എണ്ണവും വിവിധ ബറ്റാലിയനുകളിലാണ്‌. ബാക്കി 44 എണ്ണം എസ്‌എപി ക്യാമ്പിലുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ 25 തോക്ക്‌ കാണാനില്ലെന്നായിരുന്നു സിഎജി-യുടെ കണ്ടെത്തല്‍.

കെഎപി ഒന്ന്‌,  കെഎപി മൂന്ന്‌,  കെഎപി അഞ്ച്‌,  ഐആർ ബറ്റാലിയൻ,  സിറ്റി എആർ  എന്നിവിടങ്ങളിലേക്കാണ്‌ പൊലീസ്‌ മേധാവിയുടെ ഉത്തരവുപ്രകാരം റൈഫിൾ കൊണ്ടുപോയത്‌. ഇതിന്റെ രേഖ എസ്‌എപിയിലുണ്ടെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയതാണ്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More