ജനീവ: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 6,06,240 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു മുന്‍പുള്ള അഞ്ചു ദിവസങ്ങളില്‍ 2,49,460 - 2,23,778 - 2,17,798 - 2,57,454 - 2,90,388 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിനു മുന്‍പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന നിരക്ക് ക്രമാനുഗതമാണ് മുകളിലേക്ക് കയറി വന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കുറഞ്ഞു നിന്ന നിരക്ക് ഇന്നലെയും ഇന്നുമായി 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 1,74,99,767 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 66,355 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്.1,09,56,538 പേര് ഇതിനകം രോഗവിമുക്തരായി. 58,66,044 പേര് നിലവില്‍ ചികിത്സയിലാണ്.
രോഗ വ്യാപനം ലോകത്താകെ ശക്തമായ രീതിയില്‍ തുടരുകയാണ്. എന്നാല്‍ പ്രതിദിനം 3 ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുമ്പോഴും മരണനിരക്ക് അതിനനുസരിച്ച് ഉയരുന്നില്ല എന്നു മാത്രമല്ല നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.
24 മണിക്കൂറിനുള്ളില്‍13,709 മരണം
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,709 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 6,926 - 4,294, 3,804 - 5,677 - 6,296 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ നിരക്കിനേക്കാള്‍ കൂടുതലാണ് ഇന്നത്തെ നിരക്ക്. പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.
ലോകത്താകെ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും ചികിത്സാ രംഗത്തെ ഗവേഷണങ്ങളും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയുമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാന്‍ കാരണം. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 6,77, 185 ആയി.