ബോയിംഗ് 747 വിമാനത്തോട് വിട പറഞ്ഞ് ഓസ്ട്രേലിയൻ എയർലൈൻ 'ക്വാണ്ടാസ്'. വിമാനത്തിന്റെ ലോഗോ ആയ 'പറക്കുന്ന കങ്കാരു'വിനെ ആകാശത്ത് വരച്ചുകൊണ്ടാണ് ബോയിങ് 747 വിടപറഞ്ഞത്.
ക്യുഎഫ് 7474 വിമാനത്തോട് വിടപറയാൻ ബുധനാഴ്ച സിഡ്നി വിമാനത്താവളത്തിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. അവർ വിമാനത്തിന് മുകളിൽ സന്ദേശങ്ങൾ എഴുതുകയും, നന്ദി പറയുകയും ചെയ്തു. വൈറസിന്റെ ആഘാതം കാരണം 747ന്റെയും മറ്റുള്ളവയുടെയും വിരമിക്കൽ, മുന്‍പ് തീരുമാനിച്ചതിലും നേരത്തെ ആക്കുകയായിരുന്നു. ഈ വർഷാവസാനം സംഘടിപ്പിക്കാനിരുന്ന വിടവാങ്ങല്‍ ചടങ്ങില്‍ ആയിരങ്ങളെ പങ്കെടുപ്പിക്കാമെന്നായിരുന്നു പ്രതീക്ഷ. അന്താരാഷ്ട്ര യാത്രകളുടെ അഭാവത്തിൽ 2021 ജൂലൈ വരെ ക്വാണ്ടാസ് അതിന്റെ അന്താരാഷ്ട്ര വിമാനങ്ങളിൽ ഭൂരിഭാഗവും താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
പറക്കല്‍ അവസാനിപ്പിച്ച വിമാനങ്ങൾ മൊജാവേ മരുഭൂമിയിൽ പാർക്ക് ചെയ്യും. അത്തരം സ്ഥലങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങൾ വിമാനം പെട്ടെന്ന് തുരുമ്പെടുക്കാതിരിക്കാനും നശിക്കാതിരിക്കാനും സഹായിക്കുന്നു.