സിഎജി: ഡിജിപി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി

സിഎജി റിപ്പോർട്ടിന്മേൽ ഡിജിപി ലോക്നാഥ് ബഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായില്ലെന്നാണ് ഡിജിപി നൽകിയ വിശദീകരണം. രാജ്ഭവനിൽ നേരിട്ടെത്തിയാണ് വിശദീകരണം നൽകിയത്. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. സിഎജി റിപ്പോർട്ടിന്മേല്‍ ചട്ടപ്രകാരമുളള നടപടിക്രമങ്ങൾ നടക്കട്ടെയെന്നാണ് ഗവർണര്‍ മറുപടി നല്‍കിയത്.

അതേ സമയം സിഎജി റിപ്പോര്‍ട്ടിന്മേല്‍ നിയസമഭയില്‍ പ്രത്യേക ചര്‍ച്ച പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. പ്രത്യേക ചര്‍ച്ചക്കായി യുഡിഎഫ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കാനാണ് സാധ്യത. വിഷയം സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കാനും യുഡിഎഫില്‍ ആലോചനയുണ്ട്. പ്രതിഷേധ പരിപാടികള്‍ക്കും യുഡിഎഫ് ഉടൻ രൂപം നൽകും. അതേസമയം ക്രമക്കേടുകൾ നടന്നത് യുഡിഎഫ് കാലത്താണെന്നാണ് എൽഡിഎഫിന്റെ വാദം.

ഇന്ന് ചേർന്ന മന്ത്രിസഭായോ​ഗം സിഎജി റിപ്പോർട്ട് ചർച്ച ചെയ്തില്ല. അജണ്ടയിൽ ഉൾപ്പെടാത്തതിനാലാണ് വിഷയം ചർച്ച ചെയ്യാതിരുന്നത് എന്നാണ് സൂചന.

Contact the author

News Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More