ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സിലബസ് കുറയ്ക്കുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി.

ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സിലബസ് വെട്ടിച്ചുരുക്കുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ അറിയിച്ചു.വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുവാനാണ് സംസ്ഥാന സർക്കാർ ഈ നടപടി സ്വീകരിച്ചത്. 

ലോക്ഡൗൺ സമയത്ത്  സംസ്ഥാനത്ത്  സ്കൂളുകൾ അടച്ചിരുന്നതിനാൽ ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ സംസ്ഥാന സർക്കാർ മതിയായ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. സിബിഎസ്ഇയുടെ മാതൃക പിന്തുടർന്ന് ഹരിയാനയിലെ സ്കൂൾ വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകളിൽ 2020-21 ലെ അക്കാദമിക് സെഷന്റെ സിലബസ് കുറയ്ക്കാനാണ്  സർക്കാർ തീരുമാനം.

ഗുരുഗ്രാം, എസ്‌സി‌ആർ‌ടി എന്നിവ ഏകോപിപ്പിച്ച് ഒരു കമ്മിറ്റി രൂപീകരിക്കാണമെന്നും  ഇക്കാര്യത്തിലെ എല്ലാ സാധ്യതകളും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിർദ്ദേശം സമർപ്പിക്കാണമെന്നും ഹരിയാന സ്കൂൾ വിദ്യാഭ്യാസ ബോർഡിന്  മന്ത്രി നിർദേശം നൽകി. ഇതുവരെ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി പഠിപ്പിച്ച സിലബസും അവർക്ക്  പ്രയോജനപ്പെടുത്തുന്നതിനായി  സിലബസിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്കുമേൽ അക്കാദമിക് സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആവശ്യമായ വിദ്യാഭ്യാസം തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More