തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍; നഗരത്തിലേക്കുള്ള റോഡുകള്‍ അടച്ചു

 തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ ഇന്ന് രാവിലെ ആറുമണി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു.  ഇന്ന് മുതല്‍ ഒരാഴ്ചത്തേയ്ക്കുള്ള ട്രിപ്പിള്‍ ലോക്ഡൗണിനെത്തുടര്‍ന്ന്  നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കുന്നില്ല. കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളു. 

സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ല.  ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ ,ചീഫ് സെക്രട്ടറിയുടെ ഓഫീസ് എന്നിവ മാത്രമാണ്‌ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്നത്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിച്ചാല്‍ വോളന്റിയേഴ്‌സോ പൊലീസോ സാധനങ്ങള്‍ വീട്ടിലെത്തിക്കും. നഗരത്തില്‍ നിന്ന് പുറത്ത് പോകുന്നതിനും വരുന്നതിനും ഒരു പ്രവേശന കവാടം മാത്രമേ ഉള്ളൂ.

സഹായങ്ങള്‍ക്ക്  സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂം - 112, തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം - 0471 2335410, 2336410, 2337410,  സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം - 0471 2722500, 9497900999, പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം - 9497900121, 9497900112. ഈ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും, ഫൈന്‍ ഈടാക്കുകയും ചെയ്യും. ബാങ്ക്, എ.ടി.എം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.  പെട്രോള്‍ പമ്പുകളും പാചക വാതക വിതരണ ശാലകള്‍ക്കും പ്രവര്‍ത്തന വിലക്കില്ല. എന്നാല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ല. മൊബൈല്‍ സേവനദാതാക്കള്‍ക്ക് അവശ്യജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. നഗത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More