വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 468 പേരാണ് മരണപ്പെട്ടത്. തൊട്ടുമുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 1303 ആയിരുന്നു മരണനിരക്ക്. അതിനു മുന്‍പുള്ള ദിവസങ്ങളില്‍ 676, 1339 എന്നിങ്ങനെയായിരുന്നു എന്നിങ്ങനെയായിരുന്നു പ്രതിദിന മരണനിരക്ക്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,32,569 ആയി. രാജ്യത്ത് 48 മണിക്കൂറിനുള്ളില്‍ 92,340 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 29,82,928 ആയി. ഇതില്‍ 12,89,564 പേര്‍ സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32,248 ആയി. 4,22,268 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,279 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,76, 967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6,337 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 2,63,223 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 72,941 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,218 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -3,732, മസ്സാച്ചുസെറ്റ്സ് 8,183 ലൂസിയാന -3,294, ഇല്ലിനോയിസ് -7,230, ജോര്‍ജ്ജിയ -2,860 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഇതുവരെ 1,359 പേരാണ് മരണപ്പെട്ടത്.