തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; പ്രതികളായ പൊലീസുകാർക്ക് തടവുകാരുടെ മർദ്ദനം

തൂത്തുക്കുടിയിൽ പിതാവിനെയും മകനെയും കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പൊലീസുകാർക്ക് ജയിലിൽ സഹതടവുകാരുടെ മർദ്ദനം. തൂത്തുക്കുടി ജില്ലയിലെ പേരൂറാനി സബ് ജയിലിലാണ് സത്താൻകുളം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണമുണ്ടായത്. പ്രതികൾ പരസ്പരം സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ സഹതടവുകാർ ആക്രമിക്കുകയായിരുന്നാണ് ജയിൽ അധികൃതർ പറയുന്നത്.

പ്രതികളുടെ അറസ്റ്റ് സാത്താൻകുളത്ത് നാട്ടുകാർ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ലോക്ക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരിയായ ജയരാജനും മകന്‍ ബനിക്സും പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 19-നാണ് ജയരാജിനെയും മകൻ ബെനിക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 

അതേസമയം, ആരോപണ ‌വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്പിയെ മാറ്റി. അന്വേഷണത്തിനെത്തിയ കോവിൽപെട്ടി മജിസ്ട്രേട്ടിനോട് മോശമായി പെരുമാറിയ തൂത്തുക്കുടി എസിപി ഡി. കുമാർ, ഡിഎസ്പി: സി.പ്രതാപൻ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. കേസിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുമെന്നാണ് അന്വേഷണം നടത്തുന്ന സിബിസിഐഡി വ്യക്തമാക്കി. കൂടുതൽ പൊലീസുകാരുടെ അറസ്റ്റും വൈകാതെ ഉണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. 


Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More