സ്വാതന്ത്ര്യദിനത്തില്‍ കൊവിഡിനുള്ള മരുന്ന് പുറത്തിറക്കാന്‍ ഐസിഎംആര്‍ ശ്രമം

ഡല്‍ഹി: കൊവിഡ്‌-19 നുള്ള വാക്സിന്‍ ആഗസ്റ്റ്‌ 15 ന് പുറത്തിറക്കാനാകുമെന്ന ശുഭ പ്രതീക്ഷയില്‍ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍). ഒന്നും രണ്ടും ഘട്ടങ്ങള്‍ പിന്നിട്ട വാക്സിന്റെ തുടര്‍ പരീക്ഷണങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ അതിലേര്‍പ്പെട്ടിട്ടുള്ള ആശുപത്രികളോട് ഐസിഎംആര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ 12- ഓളം പ്രമുഖ ആശുപത്രികളാണ് വാക്സിന്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൊവിഡ്‌ -19 പരീക്ഷണങ്ങള്‍ നടത്തുന്ന ആശുപത്രികള്‍ക്ക് ഇക്കാര്യം സൂചിപ്പിച്ച്  ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യാഴാഴ്ച കത്തയച്ചു. 

ഐസിഎംആരിന്റെ കീഴിലുള്ള ദേശീയ വൈറോളജി ഇന്സ്ടിട്ട്യുട്ടാണ് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ വാക്സിന്‍ പരീക്ഷണത്തിലെ ഓന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായിത്തന്നെ പൂര്‍ത്തിയായെങ്കിലും ഇത് മനുഷ്യരില്‍ മറ്റ് അപകട സാധ്യതകള്‍ ഇല്ലാതെ പ്രയോഗിക്കാന്‍ സുരക്ഷിതമാണോ എന്ന നിരീക്ഷണങ്ങലാണ് ഈ ഘട്ടത്തില്‍ നടക്കുന്നത് എന്ന് ഐസിഎംആര്‍ ഉന്നത ശാസ്ത്രകാരന്‍മാരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നീ നഗരങ്ങള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൂന്ന് ഫാര്‍മ കമ്പനികള്‍ക്കാണ് കൊവിഡ്‌ വാക്സിന്‍ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത്‌ ബയോടെക് ഇന്ത്യ ലിമിറ്റഡ് (ബിബിഐഎല്‍) എന്ന കമ്പനിയാണ് ഐസിഎംആര്‍ വികസിപ്പിക്കുന്ന കൊവിഡ്‌ വാക്സിന്‍ പുറത്തിറക്കുക. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ത്തന്നെ മരുന്ന് പുറത്തിറക്കാനുള്ള തിരക്കിട്ട ശ്രമമാണ് ഐസിഎംആറില്‍ നടക്കുന്നത്. രാജ്യത്തെ പ്രമുഖനായ ഒരു ശാസ്ത്രകാരന്റെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത് എങ്കിലും സ്വന്തം പേര് പലകാരണങ്ങളാല്‍ വെളിപ്പെടുത്തേണ്ടെന്ന നിലപാടിലാണ് അദ്ദേഹവും ഐസിഎംആറും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനിടെ ചൈനയും തങ്ങളുടെ വാക്സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ് എന്നാണ് അവകാശപ്പെടുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും ശാസ്ത്രകാരന്മാരും ഇന്‍സ്ടിട്ട്യുട്ടുകളും  കൊവിഡ്‌ വാക്സിന്‍ പുറത്തിറക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More