ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജ് യാത്ര ഉണ്ടാവില്ല; അപേക്ഷ നല്കിയവരുടെ പണം തിരികെ നൽകും

ഇന്ത്യയില്‍ നിന്നു ഇത്തവണ ഹജ്ജ് യാത്രയുണ്ടായിരിക്കുകയില്ലെന്ന് ഉറപ്പായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി. ഹജ്ജ് സൗദിയിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗസി ഹജ്ജ് മന്ത്രാലയം അറിയിച്ചതോടെയാണ് തീരുമാനം. കേരളത്തിൽ നിന്നും അപേക്ഷ നല്കിയവരുടെ പണം തിരികെ നൽകുമെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍, സൗദി അറേബ്യ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കൊല്ലം ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരുണ്ടാകില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി 26064 അപേക്ഷകളാണ് ലഭിച്ചത്. ഇവരിൽ നിന്ന് 10834 പേര്‍ക്ക് അവസരം ലഭിച്ചു. ഇവരെല്ലം രണ്ടു ഗഡുക്കളായി രണ്ട് ലക്ഷത്തി ആയിരം രൂപ വീതം കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് അടക്കുകയും ചെയ്തു. സെലക്ഷന്‍ ലഭിച്ചവരുടെ പാസ്‌പോര്‍ട്ടുകളടക്കം കൈമാറി. സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് യാത്രക്ക് വേണ്ടി ഒരുക്കങ്ങളും പൂർത്തിയാക്കി.

ഇതിനിടെയാണ് കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സൗദിയിൽ ഉള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമായി ഹജ്ജ് കർമ്മം ചുരുക്കി സൗദി ഹജ്ജ് മന്ത്രാലയം ഉത്തരവ് ഇറക്കിയത്. ഹജ്ജ് യാത്ര മുടങ്ങുന്നവര്‍ക്ക് അടച്ചിട്ടുള്ള തുക മുറപ്രകാരം ലഭ്യമാക്കുമെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More