വന്ദേഭാരത് സർവീസ് വിലക്കി അമേരിക്ക. അടുത്ത മാസം 22 മുതൽ വിമാനം പറത്തരുത്.

വന്ദേഭാരത് മിഷൻ വിമാനങ്ങൾക്ക് അമേരിക്ക അനുമതി നിഷേധിച്ചു. പ്രവാസികളെ ഒഴിപ്പിക്കാനെന്ന പേരിൽ സാധാരണ സർവീസാണ് ഇന്ത്യ നടത്തുന്നതെന്ന് ആരോപിച്ചാണ് അമേരിക്ക അനുമതി തടഞ്ഞത് . ഇന്ത്യയിൽ നിന്ന് യാത്രക്കാരുമായി അമേരിക്കയിൽ വരുന്നതും പ്രവാസികളിൽ നിന്ന് പണം വാങ്ങി സർവീസ് നടത്തുന്നതും ശരിയല്ലാത്ത നടപടിയെന്നാണ് അമേരിക്കയുടെ വിമർശനം. കൊവിഡിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നതവരെ കൊണ്ടുപോകാനുള്ള സർവീസ് എന്ന നിലക്കാണ് വന്ദേഭാരത് മിഷന് അമേരിക്ക അനുമതി നൽകിയത്. എന്നാൽ ഇതേ അനുമതി തങ്ങളുടെ വിമാനക്കമ്പനികൾക്ക് നൽകുന്നില്ല . വന്ദേഭാരത് മിഷനിലെ വിമാന സർവീസുകൾക്ക് യാതൊരു നിയന്ത്രണവും അമേരിക്ക ഇതുവരെ ഏർപ്പെടുത്തിയിരുന്നില്ല. സമാനമായി ഇന്ത്യയിലേക്കും തിരിച്ചും സർവീസ് നടത്താൻ അനുവ​ദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.

സ്വകാര്യ വിമാന കമ്പനിയായ ഡെൽറ്റ എയർലൈൻസിന് സർവീസ് നടത്താൻ ഇന്ത്യ അനുമതി നൽകിയില്ല. ഡൽഹിയിലെ അമേരിക്കൻ എമ്പസി മുഖാന്തരം ഇതിലുള്ള പ്രതിഷേധം അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു. തുടർ നടപടികൾ ഇന്ത്യ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് വന്ദേഭാരത് വിമാനങ്ങൾക്ക് ഇനിമുതൽ അനുമതി നൽകേണ്ടെന്ന് അമേരിക്ക തീരുമാനിച്ചത്. അതേ സമയം ഒരു മാസത്തിന് ശേഷമാകും ഈ ഉത്തരവ് പ്രാബല്യത്തിൽ വരിക. നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം ഒരുമാസം വന്ദേഭാരത് വിമാനങ്ങൾക്ക് സർവീസ് നടത്താനാകും. അടുത്ത മാസം 22 മുതൽ വന്ദേഭാരത് മിഷനിൽ വിമാനങ്ങൾ സർവീസ് നടത്തുന്നത് വിലക്കിയാണ് അമേരിക്ക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More