കൊച്ചി കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് . രോഗലക്ഷണത്തെ തുടർന്നാണ് ഇയാളെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. ഇന്നലെ വൈകീട്ട് ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ക്വാറന്റീൻ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. ഇയാൾക്കൊപ്പം ജോലി ചെയ്ത ആറ് പൊലീസുകരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 1 മുതൽ 15 വരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയ എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കും. വൈറസ് ബാധ പകർന്നത് സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കും. എന്നാൽ സ്റ്റേഷൻ അടക്കില്ലെന്ന് ജില്ലാ ഭരണ കൂടം വ്യക്തമാക്കി. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ പാലിച്ച് സ്റ്റേഷന്റെ പ്രവർത്തനം മുന്നോട്ട് പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.