വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ട്രംപ് ചൈനയുടെ സഹായംതേടി: ജോൺ ബോൾട്ടൺ

വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങിന്റെ സഹായം തേടിയതായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണ്‍. അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് ട്രംപിനെ കൂടുതല്‍ സമ്മര്‍ദ്ധത്തിലാക്കുന്ന വിവരങ്ങള്‍ ഉള്ളത്. വൈറ്റ് ഹൌസ് എങ്ങിനെ പ്രവര്‍ത്തിപ്പിക്കണം എന്നുപോലും ട്രംപിന് ഇപ്പോഴും അറിയില്ലെന്നും ബോൾട്ടന്‍ പറയുന്നു.

യുഎസില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങി തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ സഹായിക്കണമെന്നാണ് ട്രംപ് ഷി ജിന്‍പിങിനോട് ആവശ്യപ്പെട്ടതെന്ന് ജോണ്‍ ബോള്‍ട്ടണ്‍ പറയുന്നു.

പുസ്തകം പുറത്തിറക്കുന്നത് തടയാന്‍ ട്രംപ് ഭരണകൂടം പരമാവധി ശ്രദ്ധിക്കുന്നുണ്ട്. ഫോക്സ് ന്യൂസിനോട് സംസാരിച്ച ട്രംപ് ബോള്‍ട്ടണെതിരെ ശക്തമായി പ്രതികരിച്ചു. 'അദ്ദേഹം നിയമം ലംഘിച്ചു. തന്ത്രപ്രധാനമായ വിവരങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. അതിന് അദ്ദേഹം വലിയ വിലകൊടുക്കേണ്ടിവരും' എന്നാണ് ട്രംപ് പറഞ്ഞത്.

ജൂണ്‍ 23-നാണ് പുസ്തം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച രാത്രി പുസ്തക പ്രകാശനം തടയുന്നതിനുള്ള അടിയന്തര ഉത്തരവ് തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More