കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 28 വയസ് മാത്രം പ്രായമുള്ള എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു. എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂർ എക്സൈസ് ഓഫീസര്‍ സുനിൽ രാവിലെയാണ് മരണപ്പെട്ടത്. മട്ടന്നൂർ റേഞ്ച് ഓഫീസിലെ എക്സൈസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജൂൺ മൂന്നാം തിയ്യതി ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ പോയിരുന്നു. ഇവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കോവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന.